മുക്കം: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും നടപ്പാക്കുന്ന വിദ്യാർത്ഥി ഹരിതസേനാ സ്കോളർഷിപ്പ് - ഇക്കോ സെൻസ് ശുചിത്വ പഠനോത്സവം മുക്കം നഗരസഭയിൽ നടന്നു. മുക്കം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി. എ പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വിജീഷ് പരവരി, ക്ലീൻ സിറ്റി മാനേജർ പി. മൊയ്തു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അമ്പിളി എന്നിവർ പ്രസംഗിച്ചു . മുനിസിപ്പാലിറ്റിയിലെ 12 സ്കൂളുകളിൽ നിന്നായി 71 കുട്ടികൾക്ക് 1500 രൂപ വീതം സ്കോളർഷിപ്പും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മികച്ച സ്കൂളിനുള്ള പുരസ്കാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ സ്കൂൾ കരസ്ഥമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |