SignIn
Kerala Kaumudi Online
Monday, 02 March 2026 3.57 AM IST

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം, ഒന്നൂടെ തുടങ്ങാമിനി..

Increase Font Size Decrease Font Size Print Page
township-

ഉറ്റവരായെത്തിയത് പതിനായിരങ്ങൾ

കല്പറ്റ: മലപൊട്ടിയൊലിച്ച് വന്ന ഉരുളിൽ തകർന്നുപോയ ജനതയെ സർക്കാർ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് പതിനായിരങ്ങൾ. കൽപ്പറ്റ നഗരത്തോട് ചേർന്നുള്ള എൽസ്റ്റൺ എസ്‌റ്റേറ്റിൽ ഇന്നലെ നടന്ന പരിപാടിയിലേക്ക് ഒഴുകിയെത്തിയ ജനബാഹുല്യം കണ്ടപ്പോൾ ദുരന്തമുണ്ടായ ദിവസങ്ങളാണ് ഏവരുടേയും മനസിലേക്ക് കടന്നുവന്നത്. വയനാടിനപ്പുറത്ത് വിവിധ ജില്ലകളിൽ നിന്ന് കിട്ടുന്ന വണ്ടികളിൽ കിലോമീറ്ററുകളോളം താണ്ടിയെത്തി സഹായ ഹസ്തം നീട്ടിയ മനുഷ്യരെ ഇന്നലേയും അവിടെക്കണ്ടു. ഉറ്റവർ നഷ്ടപ്പെട്ടെങ്കിലും കൂടെപ്പിറപ്പുകളെപ്പോലെ ഒഴുകിയെത്തിയ ജനം 178 വീട്ടുകാരുടെ വീടുകൈമാറലിന് കണ്ണീരണിഞ്ഞ് കൈയ്യടിച്ചു. പൊരിവെയിലിൽ ഇരിപ്പിടങ്ങൾ തികയാതെ വന്നപ്പോൾ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കേൾക്കാൻ മണിക്കൂറുകളോളം അവർ കാത്തിരുന്നു.7000​ ​പേ​രെ​ ​ഉ​ൾ​ക്കൊ​ള്ളാ​ൻ​ ​ശേ​ഷി​യു​ള്ള​ ​പ​ന്ത​ലാ​ണ് ​ഒ​രു​ക്കി​യി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​പ​ന്ത​ൽ​ ​നി​റ​ഞ്ഞ​തോ​ടെ​ ​പു​തു​താ​യി​ ​നി​ർ​മ്മി​ച്ച​ ​വീ​ടു​ക​ളു​ടെ​ ​മു​ക​ളി​ൽ​ ​വ​രെ​ ​ആ​ളു​ക​ൾ​ ​എ​ത്തി. സം​സ്ഥാ​ന​ത്തെ​ ​ഭൂ​രി​ഭാ​ഗം​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നും​ ​ആ​ളു​ക​ൾ​ ​എ​ത്തി​യി​രു​ന്നു.​ ​മ​ല​ബാ​റി​ലെ​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നാണ് ​കൂ​ടു​ത​ൽ​ പേ​ർ​ ​എ​ത്തി​യ​ത്.​ ​ഇ​തേ​ ​തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ച​ ​മു​ത​ൽ​ ​ത​ന്നെ​ ​താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ൽ​ ​ഗ​താ​ഗ​ത​ ​ത​ട​സം​ ​നേ​രി​ട്ടി​രു​ന്നു. വാ​യി​ച്ചും​ ​കേ​ട്ടും​ ​അ​റി​ഞ്ഞ​തി​ലും​ ​ഏ​റെ​ ​മ​നോ​ഹ​ര​മാ​ണ് ​ടൗ​ൺ​ഷി​പ്പെ​ന്ന് ​സ​ന്ദ​ർ​ശ​ക​ർ​ ​പ​റ​ഞ്ഞു.​ ​ടൗ​ൺ​ഷി​പ്പ് ​പ​ദ്ധ​തി​യി​ലെ​ ​ഭൂ​രി​ഭാ​ഗം​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​ന​ട​ന്നു​കൊ​ണ്ടാ​ണ് ​ആ​ളു​ക​ൾ​ ​മ​ട​ങ്ങി​യ​ത്.

എൽസ്റ്റൺ എസ്‌റ്റേറ്റിൽ 410 വീടുകൾ ഉൾക്കൊള്ളുന്ന സമഗ്ര പുനരധിവാസ ഗ്രാമമാണ് ഒരുങ്ങുന്നത്. ഇതിൽ ആദ്യ ഘട്ടത്തിലെ 178 വീടുകളാണ് ഇന്നലെ തുറന്നുകൊടുത്തത്. വീടുകൾക്കൊപ്പം വീടിനും സ്ഥലത്തിനുമുള്ള പട്ടയവും മുഖ്യമന്ത്രി കൈമാറി. ബാക്കി വീടുകൾ അടുത്ത മഴയ്ക്ക് മുമ്പേ പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും നല്കിയ ഉറപ്പ്. പദ്ധതിയുടെ ഭാഗമായി അങ്കണവാടി, പൊതുജനാരോഗ്യകേന്ദ്രം, കമ്യൂണിറ്റിഹാൾ, മാർക്കറ്റ്, ഫുട്‌ബോൾ ഗ്രൗണ്ട്, മാലിന്യസംസ്‌കരണ കേന്ദ്രം തുടങ്ങിയവയും വരും. ആയിരം സ്‌ക്വയർഫീറ്റിൽ ഒറ്റനിലയിലാണ് കെട്ടിടം പണിതതെങ്കിലും ഭാവിയിൽ രണ്ടുനില കെട്ടിടമാക്കി ഉയർത്താൻ പാകത്തിലാണ് ഊരാളുങ്കൽ സൊസൈറ്റി നിർമാണം നടത്തിയത്. ഇനിയൊരു പ്രളയമുണ്ടായാൽ അതിനെ അതിജീവിക്കാൻ പാകത്തിന് ഉറപ്പോടെയാണ് നിർമാണം നടത്തിയതെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. തകർന്നുപോയ സ്‌കൂളുകൾ അതേപോലെ പുനർ നിർമിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.

കി​ളി​ ​പ​റ​ഞ്ഞ​ ​ക​ഥ​യി​ൽ​ ​ഇ​നി​ ​പു​തി​യ​ ​അ​ദ്ധ്യാ​യം

ക​ൽ​പ്പ​റ്റ​:​ ​ഉ​രു​ൾ​ ​ദു​ര​ന്ത​ത്തി​ന് ​മു​മ്പ് ​കു​ഞ്ഞു​ ​സ​ഹോ​ദ​രി​ ​സ്‌​കൂ​ൾ​ ​മാ​സി​ക​യി​ൽ​ ​എ​ഴു​തി​യ​ ​ദു​ര​ന്ത​ത്തെ​ക്കു​റി​ച്ചു​ള്ള​ ​ക​ഥ,​ ​'​ഇ​വി​ടെ​ ​ഒ​രാ​പ​ത്ത് ​വ​രും​ ​കു​ട്ടി​ക​ളെ​ ​ര​ക്ഷ​പ്പെ​ട്ടോ​ളൂ​'​ ​എ​ന്ന് ​ഒ​രു​ ​കി​ളി​ ​കു​ട്ടി​ക​ളോ​ട് ​പ​റ​യു​ന്ന​താ​ണ് ​ക​ഥ​യു​ടെ​ ​ആ​ശ​യം.​ ​ഡി​ഗ്രി​ ​മൂ​ന്നാം​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​നി​യാ​യ​ ​ലെ​ന​യ്ക്ക് ​അ​ന്ന് ​അ​ത് ​ക​ഥ​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ദി​വ​സ​ങ്ങ​ൾ​ക്ക​കം​ ​അ​ത് ​ലെ​ന​യു​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യി​ ​മാ​റി.​ ​ഉ​റ്റ​വ​ർ​ ​ന​ഷ്ട​പ്പെ​ട്ട​ ​വേ​ദ​ന​ ​അ​വ​ളെ​ ​ഒ​രു​പാ​ട് ​ബാ​ധി​ച്ചി​രു​ന്നു.​ ​പ​ക്ഷേ​ ​ഇ​ന്ന് ​ലെ​ന​ ​സ​ന്തോ​ഷ​ത്തി​ലാ​ണ്;​ ​ഒ​ന്നാം​ ​സോ​ണി​ലെ​ 76ാം​ ​ന​മ്പ​ർ​ ​വീ​ടി​ന്റെ​ ​പ​ട്ട​യം​ ​ഏ​റ്റു​വാ​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞ​തി​ന്റെ​ ​സ​ന്തോ​ഷം.​ ​എ​ല്ലാം​ ​ന​ഷ്ട​പ്പെ​ട്ട​ ​ശേ​ഷം​ ​സ്വ​ന്ത​മാ​യി​ ​ഒ​രു​ ​വീ​ട് ​ല​ഭി​ച്ച​തെ​ന്ന​ത് ​ലെ​ന​യു​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​പു​തു​ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ​യും​ ​പ്ര​തീ​ക്ഷ​യു​ടെ​യും​ ​അ​ട​യാ​ള​മാ​ണ്.​ ​ഒ​രി​ക്ക​ൽ​ ​വാ​യി​ച്ച​ ​ക​ഥ​യി​ലെ​ ​ഏ​റ്റ​വും​ ​പ്ര​തീ​ക്ഷ​ ​നി​റ​ഞ്ഞ​ ​പു​തി​യ​ ​അ​ദ്ധ്യാ​യ​മാ​യി​ ​ടൗ​ൺ​ഷി​പ്പ് ​മാ​റു​ക​യാ​ണ്.

പു​തി​യ​ ​വി​ല്ലേ​ജി​ലും​ ​ടൗ​ൺ​ഷി​പ്പ് ​; പ​ട്ട​യം​ ​കൈ​മാ​റി

ക​ൽ​പ്പ​റ്റ​:​ ​മേ​പ്പാ​ടി​ ​പു​തി​യ​ ​വി​ല്ലേ​ജി​ൽ​ ​ചൂ​ര​ൽ​മ​ല​യി​ലെ​ 13​ ​പ​ട്ടി​ക​വ​ർ​ഗ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​ടൗ​ൺ​ഷി​പ്പ് ​ഉ​യ​രും.​ ​വെ​ള്ള​രി​മ​ല​ ​വി​ല്ലേ​ജി​ലെ​ ​സ​ർ​വേ​ ​ന​മ്പ​ർ​ 126​ ​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​അ​ഞ്ച് ​ഹെ​ക്ട​ർ​ ​ഭൂ​മി​യി​ലാ​ണ് ​എ​ൽ​സ്റ്റ​ണി​ലേ​തി​ന് ​സ​മാ​ന​മാ​യ​ ​ടൗ​ൺ​ഷി​പ്പ് ​പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്.​ ​ഏ​റാ​ട്ടു​കു​ണ്ട്,​ ​പു​ഞ്ചി​രി​മ​ട്ടം,​ ​പു​തി​യ​ ​വി​ല്ലേ​ജ് ​ഉ​ന്ന​തി​ക​ളി​ലെ​ 13​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​ഭൂ​മി​യു​ടെ​ ​കൈ​വ​ശ​ ​രേ​ഖ​ ​കൈ​മാ​റി.
ഏ​ൽ​സ്റ്റ​ണി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പു​ഞ്ചി​രി​മ​ട്ടം​ ​ഉ​ന്ന​തി​യി​ലെ​ ​ച​ണ്ണ​യ്ക്ക് ​രേ​ഖ​ ​കൈ​മാ​റി.​ ​ഓ​രോ​ ​കു​ടും​ബ​ത്തി​നും​ 10​ ​സെ​ന്റ് ​ഭൂ​മി​യു​ടെ​ ​രേ​ഖ​യാ​ണ് ​ന​ൽ​കി​യ​ത്.​ ​പു​തി​യ​ ​വി​ല്ലേ​ജി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ടൗ​ൺ​ഷി​പ്പി​ൽ​ 13​ ​കു​ടും​ബ​ങ്ങ​ളി​ലെ​ 57​ ​പേ​ർ​ക്കാ​ണ് ​ത​ണ​ലൊ​രു​ങ്ങു​ന്ന​ത്.​ ​പു​ഞ്ചി​രി​മ​ട്ടം,​ ​പു​തി​യ​ ​വി​ല്ലേ​ജ് ​ഉ​ന്ന​തി​ക​ളി​ലെ​ ​കു​ടും​ബ​ങ്ങ​ൾ​ ​സ​ർ​ക്കാ​റി​ന്റെ​ 2​ ​ബി​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​രാ​ണ്.​ ​ദു​ര​ന്ത​ബാ​ധി​ത​ ​മേ​ഖ​ല​യി​ലെ​ ​നോ​ ​ഗോ​ ​സോ​ൺ​ ​മേ​ഖ​ല​യി​ലൂ​ടെ​ ​മാ​ത്രം​ ​സ​ഞ്ചാ​ര​പാ​ത​യു​ള്ള​ത് ​കൊ​ണ്ടാ​ണ് ​സ​ർ​ക്കാ​ർ​ ​ഉ​ന്ന​തി​ക്കാ​രെ​ ​പു​തി​യ​ ​വി​ല്ലേ​ജി​ലേ​ക്ക് ​പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​ത്.​ ​ഏ​റാ​ട്ടു​കു​ണ്ട് ​റെ​ഡ് ​സോ​ൺ​ ​പ​രി​ധി​യി​ൽ​ ​ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ​ ​കാ​ല​വ​ർ​ഷ​ങ്ങ​ളി​ൽ​ ​താ​ത്ക്കാ​ലി​ക​ ​പു​ന​ര​ധി​വാ​സം​ ​ആ​വ​ശ്യ​മു​ള്ള​തി​നാ​ലാ​ണ് ​മേ​ഖ​ല​യി​ലെ​ ​കു​ടും​ബ​ങ്ങ​ളെ​ ​ടൗ​ൺ​ഷി​പ്പി​ലേ​ക്ക് ​പ​രി​ഗ​ണി​ച്ച​ത്.​ ​ഊ​രാ​ളു​ങ്ക​ലി​നാ​ണ് ​നി​ർ​മ്മാ​ണ​ ​ചു​മ​ത​ല.

സ്നേ​ഹ​വീ​ട്ടി​ലേ​ക്ക് ​ഹ​ർ​ഷ​യും

​വി​ങ്ങ​ലാ​യി​ ​അ​ച്ഛ​ന്റേ​യും​ ​അ​മ്മ​യു​ടെ​യും​ ​വേ​ർ​പാ​ട്

ക​ൽ​പ്പ​റ്റ​:​ ​അ​ച്ഛ​ന്റേ​യും​ ​അ​മ്മ​യു​ടേ​യും​ ​സ്വ​പ്ന​മാ​യി​രു​ന്നു​ ​ഒ​രു​വീ​ട്.​ ​ഒ​ടു​ക്കം​ ​ഹ​ർ​ഷ​യ്ക്ക് ​വീ​ടാ​യി.​ ​സ​ർ​ക്കാ​ർ​ ​അ​വ​രു​ടെ​ ​നോ​വ​റി​ഞ്ഞ​പ്പോ​ൾ​ ​ആ​ദ്യ​ഘ​ട്ട​ത്തി​ലെ​ ​പ​ട്ടി​ക​യി​ൽ​ ​ഹ​ർ​ഷ​യും​ ​അ​നു​ജ​ത്തി​ ​സ്‌​നേ​ഹ​യും​ ​ഉ​ണ്ട്.​ ​ഇ​ന്ന​ലെ​ ​എ​ൽ​സ്റ്റ​ൺ​ ​എ​സ്റ്റേ​റ്റി​ൽ​ 178​ ​വീ​ടു​ക​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണാ​റാ​യി​ ​വി​ജ​യ​ൻ​ ​കൈ​മാ​റു​മ്പോ​ൾ​ ​വീ​ട്ടി​നു​ ​മു​മ്പി​ൽ​ ​ചൂ​ര​ൽ​മ​ല​ ​കൃ​ഷ്ണ​നി​വാ​സി​ൽ​ ​ഹ​ർ​ഷ​യു​ടെ​ ​അ​നു​ജ​ത്തി​ ​സ്‌​നേ​ഹ​യും​ ​അ​ച്ഛ​ന്റെ​ ​സ​ഹോ​ദ​രി​ ​രാ​ധ​യു​മു​ണ്ടാ​യി​രു​ന്നു.​ ​ഹ​ർ​ഷ​ ​ല​ണ്ട​നി​ൽ​ ​ന​ഴ്സാ​ണ്.​ ​അ​വ​ൾ​ക്ക് ​വ​രാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ദു​ര​ന്ത​ത്തി​ൽ​ ​ത​ക​ർ​ന്നു​പോ​യ​ ​വീ​ടു​പ​ണ​യ​പ്പെ​ടു​ത്തി​ ​ജീ​വി​തം​ ​പ​ച്ച​പി​ടു​പ്പി​ക്കാ​നാ​യി​രു​ന്നു​ ​ഹ​ർ​ഷ​യു​ടെ​ ​ല​ണ്ട​ൻ​ ​യാ​ത്ര.​ ​അ​തി​നി​ട​യി​ലാ​യി​രു​ന്നു​ ​ദു​ര​ന്തം.​ ​കു​ടും​ബ​ത്തെ​യാ​കെ​ ​ക​ട​പു​ഴ​ക്കി​കൊ​ണ്ടു​പോ​യ​പ്പോ​ൾ​ ​ര​ക്ഷ​പ്പെ​ട്ട​ത് ​ഹ​ർ​ഷ​യും​ ​സ​ഹോ​ദ​രി​ ​സ്‌​നേ​ഹ​യും​ ​മാ​ത്രം.​ ​കേ​ഴി​ക്കോ​ട്ട് ​പ​ഠി​ക്കാ​നെ​ത്തി​യ​തി​നാ​ലാ​ണ് ​സ്‌​നേ​ഹ​ ​ദു​ര​ന്ത​ത്തി​ൽ​ ​അ​ക​പ്പെ​ടാ​തെ​ ​പോ​യ​ത്.​ ​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​യാ​യ​ ​അ​ച്ഛ​ൻ​ ​ബാ​ല​ച​ന്ദ്ര​ൻ,​ ​അ​മ്മ​ ​അ​ജി​ത,​ ​ബാ​ല​ച​ന്ദ്ര​ന്റെ​ ​മൂ​ത്ത​ ​സ​ഹോ​ദ​ര​ൻ​ ​ഭാ​സ്‌​ക​ര​ൻ,​ ​ഇ​ള​യ​ ​സ​ഹോ​ദ​ര​ൻ​ ​വി​ജ​യ​ൻ,​ ​ഭാ​സ്‌​ക​ര​ന്റെ​ ​മ​ക​ൾ​ ​സൗ​ഗ​ന്ധി​ക,​ ​വി​ജ​യ​ന്റെ​ ​മ​ക​ൻ​ ​നി​ഖി​ൽ​ ​കൃ​ഷ്ണ,​ ​പി​ന്നെ​ ​കു​ഞ്ഞു​ങ്ങ​ള​ട​ക്കം​ ​ഒ​മ്പ​തു​പേ​രെ​യാ​ണ് ​അ​ന്ന് ​ദു​ര​ന്തം​ ​കൊ​ണ്ടു​പോ​യ​ത്.​ ​ദു​ര​ന്ത​വി​വ​ര​മ​റി​ഞ്ഞ് ​ആ​ഗ​സ്റ്റ് ​ഒ​ന്നി​ന് ​ഹ​ർ​ഷ​ ​നാ​ട്ടി​ലേ​ക്കെ​ത്തി​യെ​ങ്കി​ലും​ ​മാ​സ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞാ​ണ് ​അ​ച്ഛ​ന്റേ​യും​ ​അ​മ്മ​യു​ടേ​യും​ ​മൃ​ത​ദേ​ഹ​ ​അ​വ​ശി​ഷ്ട​ങ്ങ​ൾ​ ​കി​ട്ടി​യ​ത്.​ ​ഇ​ന്ന​ലെ​ ​മു​ഖ്യ​മ​ന്ത്രി​ ​വീ​ട് ​കൈ​മാ​റി​ ​വീ​ട്ടി​നു​ള്ളി​ലെ​ത്തു​മ്പോ​ൾ​ ​സ്‌​നേ​ഹ​യു​ടെ​ ​മു​ഖ​ത്ത് ​സ​ങ്ക​ട​ക്ക​ട​ലാ​യി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​അ​വ​ൾ​ ​ചി​രി​ച്ചു.​ ​വീ​ടാ​യി​ല്ലേ,​ ​എ​ന്തു​ ​തോ​ന്നു​ന്നു​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ഹൃ​ദ​യം​ ​മു​റി​യു​ന്ന​താ​യി​രു​ന്നു​ ​മ​റു​പ​ടി..​'​ ​വീ​ടാ​യി,​ ​സ​ർ​ക്കാ​രി​നോ​ടും​ ​നാ​ടി​നോ​ടും​ ​വ​ലി​യ​ ​ക​ട​പ്പാ​ടു​ണ്ട്.​ ​പ​ക്ഷെ​ ​വീ​ട്ടി​നു​ള്ളി​ൽ​ ​ഒ​രു​ ​കു​ടും​ബം​ ​വേ​ണ്ടേ...​അ​ച്ഛ​നും​ ​അ​മ്മ​യും​ ​ഇ​ല്ലാ​തെ​ങ്ങ​നെ​ ​ഇ​തൊ​രു​ ​വീ​ടാ​കും....'

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.