മുക്കം: കാരശ്ശേരി യൂണിറ്റ് കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. ഇഫ്താറിനോടനുബന്ധിച്ച് നടന്ന സൗഹൃദ സംഗമം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. കെ.എം.ജെ മുക്കം സോൺ പ്രസിഡന്റ് കെ.ടി അബ്ദുൽ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സി മുബഷിർ, ജാഫർ, കെ.എം.ജെ ജില്ലാ സെക്രട്ടറി ജി. അബൂബക്കർ, പി.രജീഷ്, നടുക്കണ്ടി അബൂബക്കർ, എം..പി. ബഷീർ ഹാജി, എൻ.എ. അബ്ദുസ്സലാം ,വി.പി. ശിഹാബ്, എൻ.ശശികുമാർ, പി. കെ. റഹ്മത്തുള്ള, സഫീർ പുതിയേടത്ത്, പി. വിനോദ്, കെ.സി അബ്ദുൽ മജീദ്, അഷ്റഫ് മുട്ടാത്ത് എന്നിവർ പ്രസംഗിച്ചു. ലോക സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനയ്ക്ക് മുഹ്സിൻ സഖാഫി നേതൃത്വം നൽകി. കെ.എം.ജെ യൂണിറ്റ് സെക്രട്ടറി കെ അബ്ദുൽ നാസർ മുസ്ലിയാർ സ്വാഗതവും മഹല്ല് സെക്രട്ടറി പി.കെ.സി മുഹമ്മദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |