കുറ്റ്യാടി: കുടുംബശ്രീ കോഴിക്കോട് ജില്ല മിഷന്റെ നേതൃത്വത്തിൽ കുന്നുമ്മൽ ബ്ലോക്ക് വയോജന സംഗമം കാവിലുംപാറ ബഡ്സ് സ്കൂളിൽ നടന്നു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണലിൽ രമേശൻ ഉദ്ഘാടനം ചെയ്തു. മരുതോങ്കര സി.ഡി.എസ് ചെയർപേഴ്സൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രിൻസി, ദിവ്യ, റോസക്കുട്ടി, അഷ്റഫ് മണ്ണാർകുണ്ടിൽ, പവിത്രൻ വട്ടക്കണ്ടി എന്നിവർ പ്രസംഗിച്ചു. കാവിലുംപാറ സി.ഡി.എസ് ചെയർപേഴ്സൺ കെകെ മോളി സ്വാഗതവും വൈസ് ചെയർപേഴ്സൺ ഗീതാ രാജൻ നന്ദിയും പറഞ്ഞു. വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് വന്ന 90 ഓളം വയോജനങ്ങൾ പങ്കെടുത്തു. സജീവൻ ചെമ്മരത്തൂർ അവതരിപ്പിച്ച " പാട്ടും പറിച്ചിലും" പരിപാടിയും സിനിമാപ്രദർശനവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |