തൊട്ടിൽപ്പാലം: പുതുതായി അനുവദിച്ച കട്ടപ്പന- പുൽപ്പള്ളി സൂപ്പർ ഫാസ്റ്റ് ബസിന് മലയോര മേഖല ബസ് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൊട്ടിൽപ്പാലത്ത് സ്വീകരണം നൽകി. മലയോര മേഖലാ ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ഫാദർ ബിനു കടത്തലക്കുന്നേൽ, കാവിലുംപാറ ഗ്രാമപഞ്ചായത്ത് അംഗം സോജൻ ആലയ്ക്കൽ എന്നിവർ ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യന് നൽകിയ നിവേദനത്തെ തുടർന്നാണ് രണ്ട് സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ അനുവദിച്ചത്. കട്ടപ്പനയിൽ നിന്ന് രാവിലെ 5ന് പുറപ്പെട്ട് കോഴിക്കോട്, പേരാമ്പ്ര, തൊട്ടിൽപ്പാലം, മാനന്തവാടി വഴി വൈകിട്ട് 4.10ന് പുൽപ്പള്ളിയിൽ എത്തിച്ചേരും. തിരിച്ച് പുൽപ്പള്ളിയിൽ നിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട് 4.10ന് കട്ടപ്പനയിൽ എത്തിച്ചേരുംനാണു. വി.പി., അബ്ദുൾ അസീസ്.എൻ.കെ., രാജേഷ് തൊട്ടിൽപ്പാലം, റജി പുൽപ്പള്ളി, ഷിജിൻ, രാജീവൻ.ടി.കെ, കുഞ്ഞിക്കണ്ണൻ പി.പി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |