നാദാപുരം: നാദാപുരം നിയോജക മണ്ഡലം കോൺഗ്രസ് നേതൃ യോഗം ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ഓപ്പൺ വോട്ടുകളുടെ ദുരുപയോഗം തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് പ്രവീൺകുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആധികാരിക രേഖകൾ ഇല്ലാതെ ഓപ്പൺ വോട്ടിന് അനുമതി നൽകുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രവീൺകുമാർ പറഞ്ഞു. നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം.അഭിജിത്ത്, കെ.പി.സി.സി അംഗം കെ.ടി. ജയിംസ്, കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജമാൽ കോരങ്കോട്, കെ.പി രാജൻ, ആവോലം രാധാകൃഷ്ണൻ, മാക്കൂൽ കേളപ്പൻ, യു.വി.ബിന്ദു, കോരങ്കോട്ട് മൊയ്തു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |