ബേപ്പൂർ: പ്രവർത്തന കാലാവധി കഴിഞ്ഞ മര, ഇരുമ്പ് ബോട്ടുകളുടെ കാലാവധി മൂന്ന് വർഷം കൂടി നീട്ടാൻ ധാരണ.
ഫിഷറീസ് വകുപ്പ് നിയോഗിക്കുന്ന സർവേയർമാർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കാലാവധി ദീർഘിപ്പിച്ച് ലൈസൻസ് പുതുക്കുക. ഇതിനായി സർവേയർമാർക്ക് ഫീസ് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. യാന ഉടമകളാണ് ഫീസ് നൽകേണ്ടത്. വീൽ ഹൗസ് ഇല്ലാത്ത 15 മീറ്റർ വരെ നീളമുള്ള യാനങ്ങൾക്ക് 2500, വീൽ ഹൗസുള്ള 15 മീറ്റർ വരെ നീളമുള്ള ബോട്ടുകൾക്ക് 8000, വീൽ ഹൗസുള്ള 15 മീറ്റർ മുതൽ 24 മീറ്റർ വരെയുള്ള യാനങ്ങൾക്ക് 10000 എന്നിങ്ങനെയാണ് ഫീസ്. ബേപ്പൂർ, മാറാട് , പുതിയാപ്പ എന്നിവിടങ്ങളിൽ മാത്രം 200 ഓളം കാലാവധി കഴിഞ്ഞ ബോട്ടുകളുണ്ട്. മര ബോട്ടുകൾക്ക് 12 വർഷവും ഇരുമ്പു ബോട്ടുകൾക്ക് 15 വർഷവുമാണ് നിലവിലെ പ്രവർത്തന കാലാവധി.
ചെറിയ ബോട്ടുകൾക്ക് വീൽ ഹൗസ് ഉള്ളതിനാലും എത്രയാണ് സർവയർ ഫീസിന്റെ കൂടെ നൽകേണ്ട ജി.എസ് ടി എന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കാത്തതിനാലും മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കരിച്ചാലി പ്രേമൻ
ബോട്ട് ഓപ്പറേറ്റേഴ്സ് പ്രസിഡന്റ്
ബോട്ടുകളുടെ കാലാവധി നീട്ടി നൽകുന്നതിന് ബോട്ടുടമകൾ ഫിഷറീസ് കാര്യാലയവുമായി ബന്ധപ്പെടണം
വി. സുനീർ , ഫിഷറീസ് അസി. ഡയറക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |