മേപ്പയ്യൂർ: ജീ.വി.എച്ച്.എസ്.എസിൽ ഗാന്ധി പ്രതിമ ടി.പി.രാമകൃഷ്ണൻ എം.എൽ.എ അനാഛാദനം ചെയ്തു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.നിബിത അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പസ് അങ്കണത്തിലാണ് പ്രതിമ സ്ഥാപിച്ചത്. 1974 - 77 ബാച്ച് പൂർവ വിദ്യാർത്ഥിക്കൂട്ടായ്മയാണ് നിർമ്മിച്ചു നൽകിയത്. പ്രിൻസിപ്പൽ എം.സക്കീർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മുനീർ എരവത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത ആച്ചികുളങ്ങര, പൂർവവിദ്യാർത്ഥി പ്രതിനിധികളായ കെ.പി.അശോകൻ, സി.കെ.ബാലകൃഷ്ണൻ, വസന്തകുമാരി, ശോഭന, സി.കെ.പ്രേമൻ, എസ്.എം.സി ചെയർമാൻ ഷബീർ ജന്നത്ത്, കെ.എം.എ.അസീസ്, ലിജി അമ്പാളി, കെ.എം.മുഹമ്മദ്, എം.പ്രീതി, ടി.എം. അഫ്സ, വി.പി.ബിജു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |