SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.03 AM IST

മുഖം മിനുക്കാനൊരുങ്ങി മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്,​ 18 കോടിയുടെ ഡി.പി.ആറിന് അനുമതി

Increase Font Size Decrease Font Size Print Page

lllo
കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്

കോഴിക്കോട്: വർഷം തോറും വിവിധ പ്രഖ്യാപനങ്ങളിൽ ഒതുങ്ങി നടപ്പിലാകാതെ നീണ്ടുപോയ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് പുതുജീവൻ. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് അടിമുടി പുതുക്കിപണിയാൻ 18 കോടിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറായി. പി.സി റഷീദ് ആൻഡ് അസോസിയേറ്റ്സ് സ്ഥാപനം സമർപ്പിച്ച ഡി.പി.ആറിന് കഴിഞ്ഞ ദിവസം ചേർന്ന് കൗൺസിൽ യോഗം അംഗീകാരം നൽകി. 2020 ൽ താത്പര്യ പത്രം ക്ഷണിച്ച് നടപടികൾ ആരംഭിച്ച പദ്ധതിയാണ് വിവിധ കാരണങ്ങളാൽ നീണ്ടു പോയത്.

2024-25 വാർഷിക ബജറ്റിൽ പുതിയ മൊഫ്യൂസൽ ബസ് സ്റ്റാൻഡ് നിർമാണത്തിനായി 45 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായാണ് അറിയിച്ചിരുന്നത്. ഇതിനായി ആർക്കിടെക്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, പുതിയ കൗൺസിൽ വന്നപ്പോൾ പദ്ധതിയിൽ ചില കൂട്ടിച്ചേർത്തലുകൾ ഉൾപ്പെടുത്തി 45 കോടി രൂപയിലേക്ക് ഉയർത്തി ബഡ്റ്റിലും 45 കോടി രൂപയുടെ പ്രഖ്യാപനം നടത്തി. തുടർന്ന് ആർക്കിടെക്ട് വീണ്ടും ഡിസൈൻ - സമർപ്പിച്ചെങ്കിലും പിന്നീട് 27 കോടിയിലേക്കും 11 കോടിയിലേക്കും വീണ്ടും വെട്ടിച്ചുരുക്കി. ആറ് ഏക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിലവിൽ അഞ്ച് നിലകളിലായി ഏകദേശം 1,72.250 സ്വയർ ഫീറ്റ് വിസ്തൃതിയിലുള്ള തൊഴിലാളികളുമടക്കം പതിനായിരത്തിന് മുകളിൽ ആളുകൾ വന്നുപോവുന്നതും ജോലി ചെയ്യുന്നതുമായ ബസ് സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സ്ഥിതിയാണ്.

വരും അത്യാധുനിക സൗകര്യങ്ങൾ

യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ എയർ കണ്ടിഷൻഡ് താമസ സൗകര്യം ആധുനിക രീതിയിലുള്ള ഫുഡ് കോർട്ട്, റസ്റ്റ് റൂംസ്, യൂട്ടിലിറ്റി ഷോപ്, കട മുറികൾ, കിയോസ്കുകൾ, ലിഫ്റ്റ് എസ്കലേറ്റർ, രാത്രികാല ദീർഘദൂര ബസ് ടെർമിനൽ, കോഴിക്കോടിന്റെ മുഖമുദ്രയായി ക്ലോക്ക് ടവർഎന്നിവ പദ്ധതിലുൾപ്പെടുത്തിയിട്ടുണ്ട്.

35 മീറ്റർ ഉയരത്തിലാണ് ക്ലോക്ക് ടവർ വിഭാവനം ചെയ്‌തത്. ഇതോടൊപ്പം 68 ബസ് ട്രാക്ക്, 22 ബസ് വെയ്റ്റിംഗ് ട്രാക്ക്, 1000 സ്ക‌്വയർ മീറ്റർ ബൈക്ക് പാർക്കിംഗ്, 172 കാർ പാർക്കിംഗ്, ഓട്ടോ ബേ എന്നിവയുമുണ്ട്.

രണ്ടാം നിലയിലാണ് കാർ പാർക്കിംഗ്. ഇവിടെ ഇലക്ട്രിക്കൽ കാർ ചാർജ് ചെയ്യുവാനും ചെറിയ തരത്തിലുള്ള റിപ്പയർ ഷോപ്പുകളുമുണ്ടാകും റുപ്ടോപ്പിൽ സോളാർ എനർജി പ്രൊഡക്ഷൻ യൂണിറ്റുമുണ്ട്.

പുരുഷന്മാർക്കും സ്ത്രീകൾക്കും പണം കൊടുത്ത ഉപയോഗിക്കാവുന്ന ശൗചാലയം, ഭിന്നലിംഗക്കാർക്കുള്ള ശൗചാലയം, ഫീഡിംഗ് റൂം, ഇലക്ട്രിക്കൽ റൂം, കെട്ടിടത്തിൽ ഫയർ പ്രൊട്ടക്ഷൻ സംവിധാനങ്ങൾ, പൊലീസ് കണ്ട്രോൾ റൂം വനിത ഹെല്പ് ഡെസ്ക് ചൈൽഡ് ഹെല്പ് ഡെസ്ക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

25​ ​ല​ക്ഷം​ ​ചെ​ല​വിൽ ന്യൂ​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​ന​വീ​ക​ര​ണം​ ​ഉ​ടൻ

കോ​ഴി​ക്കോ​ട്:​ 18​ ​കോ​ടി​ ​ചെ​ല​വി​ൽ​ ​പു​തി​യ​ ​ബ​സ്റ്റാ​ൻ​ഡ് ​പു​തു​ക്കി​പ​ണി​യു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​അ​ടി​യ​ന്ത​ര​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും​ ​ന​വീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.​ 2025​–26​ ​വാ​ർ​ഷി​ക​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ 25​ ​ല​ക്ഷം​ ​രൂ​പ​ ​ചെ​ല​വി​ലാ​ണ് ​പ​ദ്ധ​തി​യാ​ണ് ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​പ​രി​പാ​ല​നം,​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​നം,​ ​കെ​ട്ടി​ട​ത്തി​ലെ​ ​ചോ​ർ​ച്ച​ക​ൾ​ ​പ​രി​ഹ​രി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​ന​ട​ത്തു​ക.​ ​നി​ല​വി​ലു​ള്ള​ ​ടോ​യ്ല​റ്റ് ​ന​വീ​ക​രി​ക്കു​ക​യും​ ​ജീ​വ​ന​ക്കാ​ർ​ക്കാ​യി​ ​പു​തി​യ​ ​ടോ​യ്ല​റ്റ് ​നി​ർ​മ്മി​ക്കു​ക​യും​ ​ചെ​യ്യും.​ ​കൂ​ടാ​തെ​ ​സെ​പ്റ്റി​ക് ​ടാ​ങ്കും​ ​വെ​ള്ളം​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​വാ​ട്ട​ർ​ ​ടാ​ങ്കും​ ​സ്ഥാ​പി​ക്കും.​ ​തീ​പി​ടി​ത്ത​ത്തി​ന് ​ശേ​ഷം​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​പാ​ന​ലു​ക​ൾ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​പാ​ന​ൽ​ ​റൂം​ ​നി​ർ​മ്മി​ക്കാ​നും​ ​പ​ദ്ധ​തി​യു​ണ്ട്.​ ​കേ​ടാ​യ​ ​ടൈ​ലു​ക​ൾ​ ​മാ​റ്റി​ ​പു​തി​യ​വ​ ​വി​രി​ക്കും.​ ​പു​തി​യ​ ​ഇ​രി​പ്പി​ട​ങ്ങ​ളൊ​രു​ക്കും.​ ​മു​ക​ളി​ൽ​ ​നി​ന്ന് ​മാ​ലി​ന്യം​ ​താ​ഴേ​ക്ക് ​വീ​ഴു​ന്ന​ത് ​ത​ട​യാ​ൻ​ ​വി​വി​ധ​ ​നി​ല​ക​ളി​ൽ​ ​ഗ്രി​ൽ​ ​സ്ഥാ​പി​ക്കു​ന്ന​തും​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​പ​ദ്ധ​തി​ ​ന​ട​ത്തി​പ്പി​ന് ​ക​രാ​ർ​ ​ന​ൽ​കി.

''ഡി.പി.ആർ അംഗീകരിച്ചിട്ടുണ്ട്. തുടർ നടപടിയുമായി വേഗം മുന്നോട്ട് പോകും''-

സുജാത കൂടത്തിങ്കൽ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ

''നഗര ഹൃദയത്തിലെ പ്രധാനപ്പട്ടെ ഒരു കേന്ദ്രമാണ് പുതിയ സ്റ്രാൻഡ്. അത് നവീകരിക്കേണ്ടത് നാടിന്റെ തന്നെ പ്രധാനപ്പെട്ട ആവശ്യമാണ്. എന്നാൽ ഓരോ ഭരണ സമിതി വരുമ്പോഴും പല കാരണങ്ങളാൽ നീട്ടിക്കൊണ്ടു പോകുകയാണ്''

കെ.സി ശോഭിത, യു.ഡി.എഫ് കൗൺസിലർ

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.