കോഴിക്കോട്: ഏപ്രിൽ ഒമ്പതിന് കേരളം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ തീപ്പാറും പോരാട്ടത്തിലേക്ക് കോഴിക്കോട് ജില്ല. നിലവിൽ നിലനിർത്തുന്ന 11സീറ്റുകൾക്കൊപ്പം ജില്ലയിലെ 13സീറ്റും സ്വന്തമാക്കാനാണ് പോരാട്ടം എന്ന് ഇടതുപക്ഷം അവകാശപ്പെടുമ്പോൾ കിട്ടിയ രണ്ടുസീറ്റല്ല ഫലം വരുമ്പോൾ എൽ.ഡി.എഫ് ഞെട്ടുമെന്നാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. ബേപ്പൂർ, കൊയിലാണ്ടി, നാദാപുരം, കുറ്റ്യാടി, ബാലുശ്ശേരി, എലത്തൂർ, തിരുവമ്പാടി, കുന്ദമംഗലം, പേരാമ്പ്ര, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് തുടങ്ങിയ 11മണ്ഡലങ്ങളും എൽ.ഡി.എഫ് പക്ഷത്താണ്. നാദാപുരത്ത് സി.പി.ഐയും എലത്തൂരിൽ എൻ.സി.പിയും കുന്ദമംഗലത്ത് എൽ.ഡി.എഫ് സ്വതന്ത്രനായി പി.ടി.എ റഹീമും, കോഴിക്കോട് സൗത്തിൽ ഐ.എൻ.എല്ലുമാണ് വിജയിച്ചത്. കൊടുവള്ളിയിൽ ലീഗും വടകരയിൽ ആർ.എം.പി.ഐയും ജയിച്ചതൊഴിച്ചാൽ 11സീറ്റും എൽ.ഡി.എഫിന് സ്വന്തമായ കാലമാണ് കടന്നുപോയത്. ഇത്തവണ ഇതിലൊരു മാറ്റമാണ് യു.ഡി.എഫ് തേടുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേടിയ വലിയ മുന്നേറ്റം പ്രത്യേകിച്ച് കോഴിക്കോട് ജില്ലാപഞ്ചായത്ത് ഉണ്ടായ ശേഷം ആദ്യമായി പിടിച്ചെടുക്കാനായത്, കോഴിക്കോട് കോർപ്പറേഷനിൽ നേടിയ വലിയ നേട്ടമെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുകളാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും പ്രത്യേകിച്ച് കോൺഗ്രസും.
മണ്ഡലം, ജയിച്ച സ്ഥാനാർത്ഥി, കിട്ടിയ വോട്ട്, എതിർ സ്ഥാനാർത്ഥി, ഭൂരിപക്ഷം
വടകര.... കെ.കെ.രമ (ആർ.എം.പി)....65,093.... മനയത്ത് ചന്ദ്രൻ, (എൽ.ജെ.ഡി)....57,602....7,491
കുറ്റ്യാടി.... കെ.പി.കുഞ്ഞമ്മദ്കുട്ടി (സി.പി.എം)....80,143....പാറക്കൽ അബ്ദുള്ള, (ലീഗ്)....79810....333
നാദാപുരം....ഇ.കെ.വിജയൻ (സി.പി.ഐ)....83,293....കെ. പ്രവീൺകുമാർ, (കോൺ)....79,258....4,035
കാെയിലാണ്ടി....കാനത്തിൽ ജമീല (സി.പി.എം)....75,628....എൻ.സുബ്രഹ്മണ്യൻ....67,156....8,472
പേരാമ്പ്ര....ടി.പി.രാമകൃഷ്ണൻ (സി.പി.എം)....86,023....സി.എച്ച്.ഇബ്രാഹിംകുട്ടി, (യു.ഡി.എഫ്.സ്വത)....63,431....22,592
ബാലുശ്ശേരി....കെ.എം.സച്ചിൻദേവ്,(സി.പി.എം)....91,839....ധർമ്മജൻ ബോൾഗാട്ടി, (കോൺ)....71,467....18,000
എലത്തൂർ....എ.കെ.ശശീന്ദ്രൻ,(എൻ.സി.പി)....83,639....സുൾഫിക്കർ മയൂരി, (എൻ.സി.കെ)....45,137....38,502
കോഴിക്കോട് നോർത്ത്....തോട്ടത്തിൽ രവീന്ദ്രൻ,(സി.പി.എം)....59,124....കെ.എം.അഭിജിത്, (കോൺ)....46,196....12,928
കോഴിക്കോട് സൗത്ത്....അഹമ്മദ് ദേവർകോവിൽ,(ഐ.എൻ.എൽ)....52,557....നൂർബിന റഷീദ്, (ലീഗ്)....40,098....12,459
ബേപ്പൂർ....പി.എ.മുഹമ്മദ് റിയാസ്,(സി.പി.എം)....82,165....പി.എം.നിയാസ്, കോൺ....53418....28,747
കുന്ദമംഗലം....പി.ടി.എ.റഹീം,(എൽ.ഡി.എഫ്.സ്വത)....85,138....ദിനേശ് പെരുമണ്ണ, (യു.ഡി.എഫ്.സ്വത)....74,862....10,276
കൊടുവള്ളി....എം.കെ.മുനീർ (ലീഗ്)....72,336....കാരാട്ട് റസാക്ക്, (എൽ.ഡി.എഫ്.സ്വത)....65,992....6,344
തിരുവമ്പാടി....ലിന്റോ ജോസഫ് (സി.പി.എം)....67,867....സി.പി.ചെറിയമുഹമ്മദ്, (ലീഗ്)....63,224....5,596
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |