മുക്കം: അങ്കണവാടികളിലെ പ്രഭാത ഭക്ഷണ പദ്ധതിക്ക് കൈത്താങ്ങുമായി മുക്കം നഗരസഭ. നഗരസഭയിലെ 35 അങ്കണവാടികൾക്കായി മിക്സി നൽകിയതിനോടൊപ്പം ഇഡ്ഡലി കുക്കർ, നൂൽപുട്ടു മേക്കർ, സ്റ്റീൽ കണ്ടെയ്നർ, സ്റ്റീൽ പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസുകൾ, പുട്ടുകുടം എന്നിവയും വിതരണം ചെയ്തു. 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു ലക്ഷത്തിലധികം തുക ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ:കെ.പി ചാന്ദ്നി നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ അസീസ് വാർപ്പിൽ, നഗരസഭ കൗൺസിലർ ബിന്ദു രാജൻ, ഫർസാന എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |