മടവൂർ: 2025 - 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർധനരായ എസ്.സി വിദ്യാർത്ഥികൾക്ക് മടവൂർ ഗ്രാമ പഞ്ചായത്ത് ലാപ്ടോപുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി.കെ. ഗിരീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹഫ്സത്ത് സുബി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോഷ്മ സുർജിത്ത്, മെമ്പർമാരായ ഷക്കീല,കെ. സന്തോഷ്, പി. ഹനീഫ, അസ്ഹറുദ്ദീൻ, ജോഷിത, എൻ.പി. സാദിഖ്, ലസിത സജീവൻ, സക്കീന മുഹമ്മദ്, സാലിഹ ഇബ്രാഹിം, അമൃത, പി.സി. ജസീല പ്രസംഗിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദിലീപ് പൂളക്കോട് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |