SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.01 PM IST

എച്ച്.പി.വി കുത്തിവെപ്പിന് തുടക്കം

Increase Font Size Decrease Font Size Print Page
inauguration-
ഗർഭാശയഗള ക്യാൻസർ: എച്ച്പിവി കുത്തിവെപ്പിന്റെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി നിർവ്വഹിക്കുന്നു

മുക്കം: ഗർഭാശയ ഗള ക്യാൻസറിന് കാരണമാവുന്ന ഹ്യൂമൺ പാപ്പിലോമ വൈറസിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പിന് മുക്കം നഗരസഭയിൽ തുടക്കമായി. മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ നഗരസഭയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 14 മുതൽ 15 വയസ് വരെയുള്ള പെൺകുട്ടികൾക്കാണ് രാജ്യത്താകമാനം കുത്തിവെപ്പ് നൽകുന്നത്.

മുക്കം സി.എച്ച്.സി യിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.പി ചാന്ദ്നി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് വാർപ്പിൽ, കെ.പി ബിന്ദു, ബിന്ദു രാജൻ, മെഡിക്കൽ ഓഫീസർ ഡോ; രൂപ, ഹെൽത്ത് സൂപ്പർവൈസർ സിജു, ഡോ;സുമംഗല എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.