തൊട്ടിൽപാലം: കാവിലുംപാറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ" ഉയരെ "ജൻഡർ കാമ്പെയിന്റെ ഭാഗമായി സി.ഡി.എസ് തല കുടുംബ സദസ് സംഘടിപ്പിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലു പറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ മോളി കെ.കെ അദ്ധ്യക്ഷത വഹിച്ചു. ബാലസഭ ആർ.പി.കെ.ടി സുരേഷ്, ജി.ആർ.സി. കൗൺസിലർ സൂര്യ എന്നിവർ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണലിൽ രമേശൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം സുജിന, റോസകുട്ടി, ദിവ്യ പൂവ്വടിത്തറ, പ്രിൻസി തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു. ഗീതാ രാജൻ നന്ദി പറഞ്ഞു. കുടുംബശ്രീ കുടുംബാംഗങ്ങൾ കലാപരിപാടി അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |