മുക്കം: പാചക വാതക പ്രതിസന്ധിയിൽ വലയുന്ന വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി മുക്കം, താമരശ്ശേരി ഏരിയാ കമ്മിറ്റികൾ സംയുക്തമായി മുക്കം പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
മുക്കം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഏരിയാ പ്രസിഡന്റ് ഒ.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. മുക്കം ഏരിയ പ്രസിഡന്റ് കെ.ടി നളേശൻ, താമരശ്ശേരി ഏരിയാ ജോ. സെക്രട്ടറി വാസു, മുക്കം വൈസ് പ്രസിഡന്റ് സജീഷ് വായലത്ത്, ജോ. സെക്രട്ടറി ഷിബു കല്ലൂർ, ചില്ലാനം വിജയൻ, ശശിധരൻ യു.കെ,രാജഗോപാലൻ, ബാബു ചെമ്പറ്റ, സർവം ഗിരീഷ് ബാബു, വിജു എം.കെ, ഉണ്ണി നാരായണൻ എന്നിവർ പ്രസംഗിച്ചു. മുക്കം യൂണിറ്റ് സെക്രട്ടറി ബാബു വെള്ളാരംകുന്നത്ത് സ്വാഗതവും പ്രസിഡന്റ് കൈരളി സുൽഫി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |