കാവിലുംപാറ: കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പുമായി സഹകരിച്ച് അയൽക്കൂട്ടങ്ങളിൽ നടപ്പാക്കുന്ന "വീട്ടുമുറ്റത്ത് പച്ചക്കറിത്തോട്ടം" പദ്ധതിയുടെ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബോബി മൂക്കൻതോട്ടം സി.ഡി.എസ് ചെയർപേഴ്സൺ കെ.കെ. മോളിക്ക് പച്ചക്കറി തൈകൾ കൈമാറി ഉദ്ഘാടനം ചെയ്തു. വിഷരഹിത പച്ചക്കറികൾ സ്വന്തം വീട്ടുമുറ്റത്ത് ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഗീതാ രാജൻ പദ്ധതി വിശദീകരിച്ചു. ഓരോ വീട്ടിലും മികച്ച രീതിയിൽ പച്ചക്കറിത്തോട്ടങ്ങൾ ഒരുക്കുന്നതിനായി ആവശ്യമായ തൈകളും കൃഷി വകുപ്പിന്റെ സാങ്കേതിക സഹായവും പദ്ധതിയിലൂടെ ഉറപ്പാക്കുന്നുണ്ട്. കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |