രാമനാട്ടുകര: പരീക്ഷാ കാലഘട്ടത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിടുന്ന മാനസിക സമ്മർദ്ദം ഒഴിവാക്കാൻ പിന്തുണ നൽകുന്നതിനായി പ്രൊഫഷണൽ കൗൺസിലേഴ്സ് ആൻഡ് ട്രെയിനേഴ്സ് അസോസിയേഷന്റെ (പി .സി .ടി .എ) ആഭിമുഖ്യത്തിൽ “പുനർജനി” സൗജന്യ ടെലി കൗൺസലിംഗ് പദ്ധതി ആരംഭിച്ചു. പി. സി. ടി .എ സംസ്ഥാന പ്രസിഡന്റ് ഡോ. പി. മനോഹർ ലാൽ ഉദ്ഘാടനം ചെയ്തു. എല്ലാ ജില്ലകളിലും പരിശീലനം നേടിയ കൗൺസലർമാരുടെ സേവനത്തോടെ ടെലികൗൺസലിംഗ് പ്രവർത്തനം നടന്നുവരികയാണെന്ന് സംഘാടകർ പറഞ്ഞു. യോഗത്തിൽ വി.കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400974473.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |