കോഴിക്കോട്: സമതിദായകർ പോളിംഗ് സ്റ്റേഷനിൽ പ്രവേശിക്കുമ്പോൾ ആദ്യത്തെ ഓഫീസർ വോട്ടർ പട്ടികയിലെ പേരും വോട്ടറുടെ തിരിച്ചറിയൽ രേഖയും പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധനക്ക് ശേഷം ഓഫീസർ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും വോട്ട് രേഖപ്പെടുത്താനുള്ള സ്ലിപ്പ് നൽകുകയും ചെയ്യും. ഈ ഘട്ടത്തിൽ വോട്ടർ രജിസ്റ്ററിൽ ഒപ്പിടണം. അടുത്ത ഓഫീസർ വോട്ടറിൽനിന്ന് സ്ലിപ്പ് സ്വീകരിക്കുകയും വിരലിലെ മഷി അടയാളം പരിശോധിക്കുകയും ചെയ്യും. വോട്ടിംഗ് കമ്പാർട്ട്‌മെന്റിൽ പ്രവേശിച്ച് വോട്ടർക്ക് തങ്ങൾ താൽപര്യപ്പെടുന്ന സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്താം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ബട്ടൺ അമർത്തുമ്പോൾ ചുവന്ന ലൈറ്റ് തെളിയുകയും 'ബീപ്' ശബ്ദം കേൾക്കുകയും ചെയ്യുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി ഉറപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |