പ്രതിഷ്ഠാദിന മഹോത്സവം

Wednesday 06 May 2026 12:05 AM IST
കാരശ്ശേരി അടിതൃക്കോവിൽ നരസിംഹമൂർത്തീ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിലെ ആഘോഷ വരവിൽ നിന്ന്

മുക്കം: കാരശ്ശേരി ശ്രീ അടിതൃക്കോവിൽ നരസിംഹമൂർ‌ത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.കരിയോട്ട് ബലരാമക്ഷേത്രത്തിൽ നിന്നുള്ള ആഘോഷവരവോടെയാണ് മൂന്നുദിവസങ്ങളിലായി നീണ്ടുനിന്ന മഹോത്സവത്തിന് തുടക്കമായത്. ആദ്യദിനം, ഭക്തി ഗാനസുധയും വിവിധ കലാപരിപാടികളും അരങ്ങേറി. പൂജാദി കർമ്മങ്ങൾക്ക് ക്ഷേത്രംതന്ത്രി ചെറുതയൂർ ശ്രീജിത്ത് നമ്പൂതിരി, മേൽശാന്തി മുതുമന കൃഷ്ണൻ നമ്പൂതിരി, മാനേജിംഗ് ട്രസ്റ്റി മൂത്തേടം അഖിലേഷ് നമ്പൂതിരി എന്നിവർ കാർമികത്വം നൽകി. മഹോത്സവ കമ്മിറ്റി പ്രസിഡന്റ് ലങ്കയിൽ പ്രേംരാജ്, സെക്രട്ടറി ബാബു പാലക്കുന്ന്,കോർഡിനേറ്റർ കൃഷ്ണൻ നമ്പൂതിരി കൊടക്കാട്ട്, എക്സിക്യൂട്ടീവ് ഓഫീസർ ബാബുരാജ് ചാലിൽ വിനോദ്,സുജേഷ് തെക്കേടത്ത്, എൻ.കെ.ബാലകൃഷ്ണൻ , വിജേഷ്, സജീഷ് പൂളമണ്ണിൽ തുടങ്ങിയവർ നേതൃത്വം നൽകി.