കോഴിക്കോട്: യുവജന ദിനത്തോടനുബന്ധിച്ച് നിറവ് പരിശീലന പരിപാടിയുടെ ഭാഗമായി വിവിധ കോളേജുകളിലെ കുട്ടികൾക്കായി പരിപാടി സംഘടിപ്പിച്ചു. ടീം ബിൽഡിംഗ് ആൻഡ് ലീഡർഷിപ്പ് സ്കിൽ എന്ന വിഷയത്തിൽ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ.സന്ദീഷ് അളകാപുരിയിൽ വെച്ച് കുട്ടികളുമായി സംവദിച്ചു. ടീം രൂപീകരിക്കുമ്പോൾ നേതാവിനുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തെല്ലാമായിരിക്കണമെന്നും ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ എങ്ങനെ ടീം വർക്കിലൂടെ നേടിയെടുക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ദേശീയ യുവജന സന്ദേശം ഗൗരി ജയൻ നൽകി. സ്ത്രീ ചേതന പ്രസിഡന്റ് എ.ആർ സുപ്രിയ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൺസൾട്ടൻസ് സൈക്കോളജിസ്റ്റ് അജന്യ.എം സ്വാഗതവും ആദ്യത്യ.ടി നന്ദിയുംപറഞ്ഞു. പ്രൊഫ.ഷീല. പി.കെ, ബീന.കെ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |