അമ്പലപ്പുഴ: നിരവധി ക്രിമനൽ കേസിൽ പ്രതിയായ പുന്നപ്ര വടക്ക് പഞ്ചായത്ത് 12 -ാം വാർഡിൽ വാടക്കൽ മുറിയിൽ തൈപ്പറമ്പ് വീട്ടിൽ പത്രോസ് ജോണിനെ (അപ്പാപ്പൻ പത്രോസ് )കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ വിട്ടു. പുന്നപ്ര, അമ്പലപ്പുഴ, നെടുമുടി, ആലപ്പുഴ സൗത്ത് , ആലപ്പുഴ നോർത്ത് എന്നീ പൊലീസ് സ്റ്റേഷനുകളുടെ അധികാര പരിധിയിൽ നിരവധി വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന പത്രോസിനെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് ജയിലിൽ അടച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |