മലയിൻകീഴ്: വാഴോട്ടുകോണം വെള്ളെക്കടവ് കൊള്ളിവിളയിലെ കിടപ്പ് രോഗിയായ വിക്രമന്റെയും ബേബിയുടെയും ഭിന്നശേഷിക്കാരനായ മകൻ അനീഷിന് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. ജില്ല ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു പേരൂർക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച വീടിന്റെ താക്കോൽ നൽകലിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പേരൂർക്കട യൂണിയൻ ഏരിയ പ്രസിഡന്റ് വട്ടപ്പാറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പേരൂർക്കട ഏരിയ സെക്രട്ടറി മൂന്നാമൂട് ഷാജി സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി വീടിന്റെ താക്കോൽ അനീഷിന്റെ കുടുംബത്തിന് കൈമാറി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ വീട് നിർമ്മാണ പ്രവർത്തനത്തിന് നേതൃത്വം നല്കിയ വി.എൻ.ശിവാനന്ദനെയും, മികച്ച പാടശേഖര കർഷകനായ അൻഫാറിനെയും യോഗത്തിൽ അനുമോദിച്ചു. ഓണക്കിറ്റ് വിതരണം വി.കെ.പ്രശാന്ത് എം.എൽ.എ നിർവഹിച്ചു.യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി.എസ്.ശ്രീകാന്ത്, സി.പി.എം പേരൂർക്കട ഏരിയ സെക്രട്ടറി വട്ടപ്പാറ ബിജു, വാഴോട്ടുകോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാഹുൽ ഹമീദ്, പേരൂർക്കട ബിനു. ഉദയകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |