SignIn
Kerala Kaumudi Online
Friday, 20 September 2024 4.59 AM IST

കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയിൽ തുടക്കമായി

Increase Font Size Decrease Font Size Print Page
ksta
കെ.എസ്.ടി.എ ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ സി.പി.എം കേന്ദ്ര കമ്മറ്റിയംഗം കെ.കെ ശൈലജ എം എൽ എ ഉദ്ഘാടനംചെയ്യുന്നു.

കൊയിലാണ്ടി: കെ.എസ്.ടി.എ മുപ്പത്തിരണ്ടാമത് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയിൽ തുടക്കമായി. ടി.ശിവദാസമേനോൻ നഗറിൽ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ പതാക ഉയർത്തി. തുടർന്ന് സി.പി.എം കേന്ദ്ര കമ്മറ്റിയംഗം കെ.കെ ശൈലജ എം എൽ എ സമ്മേളനം ഉദ്ഘാടനംചെയ്തു. എൻ.സന്തോഷ് കുമാർ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ കാനത്തിൽ ജമീല എം.എൽ.എ സ്വാഗതം പറഞ്ഞു. കെ.കെ മുഹമ്മദ്, ടി.കെ ചന്ദ്രൻ, പി.സി ഷജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. കെ.പി രാജൻ രക്തസാക്ഷി പ്രമേയവും വി.പി രതി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി ആർ.എം രാജൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ എം.ഷീജ വരവുചെലവു കണക്കും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.സി മഹേഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പൊതുചർച്ച ആരംഭിച്ചു കൊണ്ടാണ് ഒന്നാം ദിവസത്തെ സമ്മേളന നടപടികൾ അവസാനിച്ചത്. ഞായറാഴ്ച പൊതുചർച്ച തുടരുകയും മറുപടിയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെയും സമ്മേളനം സമാപിക്കും. സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ്, വൈസ് പ്രസിഡന്റ് സി.സി വിനോദ് കുമാർ, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ വി.പി രാജീവൻ, പി.എസ് സ്മിജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.സതീശൻ, കെ.എൻ സജീഷ് നാരായണൻ, കെ.ഷാജിമ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.