തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂരവിഭാഗം കലോത്സവത്തിലെ സ്റ്റേജിതര മത്സരങ്ങളിൽ തൃശ്ശൂരിന് ഒന്നാം സ്ഥാനം. സോണൽ തലത്തിൽ നടത്തിയ മത്സരങ്ങളിൽ നിന്നായി 51 പോയിന്റാണ് തൃശ്ശൂർ കരസ്ഥമാക്കിയത്. 36 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനവും 35 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനവും നേടി. കോഴിക്കോടും വയനാടും ഉൾപ്പെടുന്ന എ സോണിന് 28 പോയിന്റോടെ നാലാം സ്ഥാനമാണുള്ളത്. കലാമത്സരങ്ങളിൽ 97 പോയിന്റുമായി മലപ്പുറം (ബി. സോൺ) മുന്നേറുകയാണ്. 81 പോയിന്റുള്ള തൃശ്ശൂരാണ് (സി. സോൺ) രണ്ടാം സ്ഥാനത്ത്. കോഴിക്കോടും വയനാടുമടങ്ങുന്ന എ. സോൺ 64 പോയിന്റുമായി മൂന്നാം സ്ഥാനത്തും പാലക്കാട് (ഡി. സോൺ) 52 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്. സമാപനം ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഇം.എം.എസ്. സെമിനാർ കോംപ്ലക്സിൽ വൈസ് ചാൻസിലർ ഡോ.എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ജോസ് തോമസ്, തിരക്കഥാകൃത്ത് സിബി.കെ. തോമസ്, കവയത്രി ആര്യ ഗോപി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |