മലപ്പുറം: നഗരസഭ കൗൺസിൽ യോഗത്തിൽ വച്ച് ഭരണപക്ഷ കൗൺസിലർമാർ പ്രതിപക്ഷ കൗൺസിലർമാരെ കൈയേറ്റം ചെയ്ത നടപടി അപലപനീയനവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സി.പി.ഐ മലപ്പുറം ലോക്കൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗിന്റെ ഗുണ്ടായിസത്തിനെതിരെ സി.പി.ഐ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ലോക്കൽ കമ്മിറ്റി തീരുമാനിച്ചു. ജംഷീർ ബാബു അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ മണ്ഡലം സെക്രട്ടറി അഡ്വ. മുസ്തഫ കൂത്രാടൻ സമര പരിപാടികളെ കുറി ച്ച് വിശദീകരണം നടത്തി.
ലോക്കൽ സെക്രട്ടറി ഷംസു കാട്ടുങ്ങൽ, കെ.എം. മോഹനൻ, പ്രവീൺ കല്ലിടുമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |