ചെറുമുക്ക് ; എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ മൂന്നാമത്തെ ഉറവ് മൻസിലിന്റെ താക്കോൽ ദാനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങൾ നിർവ്വഹിച്ചു . കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ അദ്ധ്യക്ഷത വഹിച്ചു. തിരുരങ്ങാടി മണ്ഡലം കമ്മറ്റിയുടെ കീഴിൽ ആദ്യത്തെ വീടാണ് ഇന്നലെ കൈമാറിയത്. സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ .അബ്ദുൽ ഖാദർ ഖാസിമി വെന്നിയൂർ, ഇസ്ഹാഖ് ബാഖവി ചെമ്മാട് , കുഞ്ഞിപ്പോക്കർ പരപ്പനങ്ങാടി, എം.പി സിദ്ദിഖ് ഹാജി ചെറുമുക്ക് , അമരേരി മുഹമ്മദ് കുട്ടി, തൂത മുഹമ്മദ് കുട്ടി, തലാപ്പിൽ ലത്തീഫ് ഹാജി തുടങ്ങിയവർ സംബന്ധിച്ചു . 12 ലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |