മലപ്പുറം: ദാരുണ മരണം പോലും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്ന ഹീനപ്രവർത്തനമാണ് യു.ഡി.എഫിന്റേതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. അപകട മരണങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി വഴിതിരിച്ചു വിടുകയാണ്. റോഡ് ഉപരോധിച്ചും സഘർഷത്തിന് നീക്കം നടത്തിയും കൂടുതൽ പ്രശ്നത്തിനായിരുന്നു നീക്കം. രാഷ്ട്രീയം പറയാതെ വിവാദങ്ങളുണ്ടാക്കുന്നു. സംഭവം പന്നിക്കെണിയാണെന്ന് തെളിഞ്ഞു. വൈദ്യുതി മോഷ്ടിച്ച് കെണിയൊരുക്കിയയാളെ അറസ്റ്റ് ചെയ്തു. വേഗത്തിൽ നടപടി എടുത്തതിനാൽ കോൺഗ്രസിന്റെ നീക്കങ്ങൾ പൊളിഞ്ഞു. ഹർത്താലടക്കം ആസൂത്രണം ചെയ്ത് വലിയ സംഘർഷമായിരുന്നു കോൺഗ്രസ് ആസൂത്രണം ചെയ്തത്. അതിനാലാണ് ആശുപത്രിയിലേക്കുള്ള റോഡ് ഉപരോധിച്ചത്. വൈദ്യുതി മോഷ്ടിച്ച് കെണിയൊരുക്കി ജീവൻ കവരാൻകാരണക്കാർ കോൺഗ്രസുകാരാണെന്ന് വ്യക്തമായിട്ടുണ്ട്. മൃഗവേട്ടയ്ക്ക് പിന്നിലും കോൺഗ്രസിലെ ചില ഗ്രൂപ്പുകളാണ്. ഈ ഗൂഢശക്തികളെ പുറത്തുകൊണ്ടുവരണം. വഴിക്കടവ് പഞ്ചായത്തംഗമടക്കമുള്ളവരുടെ പങ്കും അന്വേഷിക്കണമെന്നും എ.വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |