മലപ്പുറം: പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലനിറുത്തണമെന്നും മുടങ്ങിയ ക്ഷാമാശ്വാസം അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം കുന്നുമ്മൽ നോർത്ത് യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.സ്‌കറിയ, മലപ്പുറം ടൗൺ പ്രസിഡന്റ് കെ.പി.പാർവ്വതിക്കുട്ടി, ടൗൺ സെക്രട്ടറി ഒ.വേലായുധൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശാന്തകുമാരി, കെ.ആർ. നാൻസി, മുനിസിപ്പൽ കൗൺസിലർമാരായ ജയശ്രീ രാജീവ്, കെ.എം.വിജയലക്ഷ്മി എന്നിവർ ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി പ്രദീപ് പാമ്പലത്ത് സ്വാഗതവും ട്രഷറർ രാംകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |