മലപ്പുറം: ഒഴൂർ പഞ്ചായത്തിലെ ഞാറ്റുതൊട്ടിപ്പാറ നാൽക്കവല പുത്തൻപള്ളി റോഡ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഓരോ പ്രദേശത്തും കഴിയുന്നത്ര വികസന പ്രവർത്തനങ്ങൾ നടത്തുകയാണ് ജനപ്രതിനിധികളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നിർമാണം പൂർത്തീകരിച്ചത്.
ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ജലീൽ, സ്ഥിരംസമിതി അദ്ധ്യക്ഷരായ അഷ്‌കർ കോറാട്, സി.പി.മുംതാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തറമ്മൽ ബാവു, പഞ്ചായത്തംഗങ്ങളായ നോവൽ മുഹമ്മദ്, അലവി മുക്കാട്ടിൽ, കെ.ടി.എസ് ബാബു, വൈസ് പ്രസിഡന്റ് സജ്ന പാലേരി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |