തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ഗ്രാജ്വേഷൻ സെറിമണിയിൽ ബുധനാഴ്ച സർട്ടിഫിക്കറ്റ് കൈപ്പറ്റിയത് 796 പേർ. കോഴിക്കോട് ജില്ലയിൽ അപേക്ഷ നൽകിയവർക്കുള്ള ചടങ്ങ് സർവകലാശാലാ സെമിനാർ കോംപ്ലക്സിലാണ് നടന്നത്. വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സിൻഡിക്കേറ്റിന്റെ പരീക്ഷാ സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനർ ഡോ. ടി. വസുമതി അദ്ധ്യക്ഷത വഹിച്ചു. പരീക്ഷാ കൺട്രോളർ ഡോ. പി. സുനോജ് കുമാർ, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. എൽ.ജി. ലിജീഷ്, ഡോ. ടി. മുഹമ്മദ് സലീം, ഡോ. പി.പി. പ്രദ്യുമ്നൻ, പി. മധു, ഡെപ്യൂട്ടി രജിസ്ട്രാർമാരായ എ.ആർ. റാണി, എ. ഷാജു ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |