മലപ്പുറം : കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആഗസ്റ്റ് അഞ്ചിന് മലപ്പുറം വ്യാപാരഭവനിൽ നടക്കുന്ന പൊതുമണ്ഡലത്തെ വിഴുങ്ങുന്ന വർഗ്ഗീയത എന്ന സെമിനാറിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം ചെയർമാനായി ഒ. സഹദേവനും കൺവീനറായി കെ.മുഹമ്മദ് സലീമും അടങ്ങുന്ന 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. മുഹമ്മദ് ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ഒ. സഹദേവൻ ഉദ്്ഘാടനം ചെയ്തു. പി.പി.ജയൻദാസ് വിശദീകരണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി.കെ.രാജേഷ് , സി.കെ.വിബീഷ്, എ.പി. പ്രഭാകരൻ, എസ്.രാഹുൽ, കെ.. മുഹമ്മദ് സലീം, പി.വി.പ്രവീൺ, ഷഹർബാൻ, വി.വിജിത്ത് , എസ്.ബിജോയ് രാജ് , എ. വിശ്വംഭരൻ, പി.ജി.സുജിത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |