പെരിന്തൽമണ്ണ: എൽ.ഡി.എഫ് പെരിന്തൽമണ്ണ മുൻസിപ്പൽ തിരഞ്ഞെടുപ്പ് പ്രചാരണജാഥ പര്യടനം തുടങ്ങി. വെള്ളിയാഴ്ച നാരങ്ങാക്കുണ്ടിൽ നടന്ന പൊതുയോഗത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഇ.എൻ. മോഹൻദാസ് ജാഥ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എം.എം. മുസ്തഫ അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ പി.എസ് സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. ശശികുമാർ, നഗരസഭ ചെയർമാൻ പി. ഷാജി എന്നിവർ സംസാരിച്ചു. നാരങ്ങാക്കുണ്ടിൽ നിന്നും ആരംഭിച്ച ജാഥ മണ്ണങ്കഴായയിൽ സമാപിച്ചു.
ജാഥാ സ്വീകരണ യോഗങ്ങളിൽ ജാഥാ ക്യാപ്റ്റൻ വി. ശശികുമാർ, അഡ്വ.സി.എച്ച്. ആഷിഖ്, പി. ഷാജി, കെ. ഉണ്ണികൃഷ്ണൻ,
എം.കെ. ശ്രീധരൻ, കെ. ബദറുന്നിസ, നിഷി അനിൽരാജ് എന്നിവർ സംസാരിച്ചു.
ശനിയാഴ്ച രാവിലെ ജാഥ പടിഞ്ഞാറേക്കരയിൽ നിന്നും ആരംഭിച്ച് കാവുങ്ങപറമ്പിൽ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |