മലപ്പുറം: സീനിയർ സിറ്റിസൺ ഫോറം ജില്ലാ സമ്മേളനം ജനുവരി 11 ന് മേൽമുറിയിൽ നടത്താൻ ഫോറം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സമ്മേളനത്തിന്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിക്കാനുള്ള യോഗം ഡിസംബർ 21 ന് ഉച്ചയ്ക്ക് മൂന്നിന് മേൽമുറിയിൽ നടക്കും.
ഡിസംബർ 11 നകം യൂണിറ്റ് സമ്മേളനങ്ങൾ വിളിച്ച് ചേർക്കാനും യോഗം തീരുമാനിച്ചു. വേണുഗോപാലൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. ശ്രീധരൻ, പി.കെ. നാരായണൻ , പി. നാരായണൻ, കെ. അഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |