
നിലമ്പൂർ : പൂക്കോട്ടുംപാടം ടൗണിനോട് ചേർന്ന പ്രദേശങ്ങളിൽ മാലിന്യപ്രശ്നം രൂക്ഷമാകുന്നതായി പരാതി. ആഴ്ചച്ചന്ത ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് കവറുകൾ, ചാക്കുകൾ, പച്ചക്കറിയുടെ അവശിഷ്ടങ്ങൾ എന്നിവ നിയന്ത്രണമില്ലാതെ സമീപ പ്രദേശങ്ങളിലും വാകത്തോടിനരികിലും തള്ളുന്നതായാണ് ആരോപണം.
ചന്ത കഴിഞ്ഞാൽ മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള കാര്യക്ഷമമായ സംവിധാനം ഇല്ലാത്തതും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ സ്ഥിരമായ പരിശോധനയുടെ അഭാവവുമാണ് പ്രശ്നം രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
ഒരിക്കൽ ശുചീകരിച്ച സ്ഥലങ്ങൾ വീണ്ടും മാലിന്യം തള്ളുന്ന കേന്ദ്രങ്ങളായി മാറുന്ന സ്ഥിതിയാണുള്ളത്. ചില വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് പൈപ്പുകൾ സ്ഥാപിച്ച് വേസ്റ്റ് വെള്ളം നേരിട്ട് വാകത്തോടിലേക്കൊഴുക്കുന്നതായും പരാതിയുണ്ട്. ഇതുമൂലം തോട്ടിലെ വെള്ളം മലിനമാകുകയും ദുർഗന്ധം രൂക്ഷമാകുകയും കൊതുക് ശല്യം വർദ്ധിക്കുകയും ചെയ്യുന്നതായാണ് പ്രദേശവാസികൾ പറയുന്നത്. രാത്രികാലങ്ങളിൽ മാലിന്യം അനധികൃതമായി തള്ളുന്നതായും സാമൂഹ്യവിരുദ്ധർ ചന്ത പരിസരം താവളമാക്കുന്നതായും ആരോപണമുണ്ട്.
കർശന നടപടി വേണം
പ്രദേശത്തെ കെട്ടിട ഉടമകളുടേയും ചന്തയിലെ കച്ചവടക്കാരുടെയും സ്ഥല ഉടമകളുടെയും വ്യാപാരികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെയും സംയുക്ത യോഗം വിളിച്ചു ചേർത്ത് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും
ബി. ശിവദാസൻ
,
അസിസ്റ്റന്റ് സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |