
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാം എന്ന് വെളിപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു. ഇത് സംബന്ധിച്ച് ധാരാളം സൂചനകൾ ലഭിച്ചതായി നെതന്യാഹു പറഞ്ഞു. യു.എസും ഇസ്രയേലും ഇറാനിൽ നടത്തിയ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
മിഡിൽ ഈസ്റ്റിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ വഴിത്തിരിവായി മാറാൻ സാദ്ധ്യതയുള്ള ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് "ധാരാളം സൂചനകളുണ്ട്. ഇന്ന് രാവിലെ, ശക്തമായ ആക്രമണത്തിൽ, ടെഹ്‌റാന്റെ ഹൃദയഭാഗത്ത്, സ്വേച്ഛാധിപതി അലി ഖമേനിയുടെ സമുച്ചയം നശിപ്പിക്കപ്പെട്ടു... ഈ സ്വേച്ഛാധിപതി ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നതിന്റെ നിരവധി സൂചനകളുണ്ട്." ഇരു രാജ്യങ്ങളുടെയും ഇറാനെതിരായ ആക്രമണം "ആവശ്യമുള്ളിടത്തോളം" തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ നെതന്യാഹുവിന്റെ അവകാശവാദം ഇറാൻ തള്ളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |