
മലപ്പുറം:തുല്യ ജോലിക്ക് തുല്യ വേതനം ആവശ്യപ്പെട്ടും അസം റൈഫിൾസിനെ പ്രതിരോധ മന്ത്രാലയത്തിന്റെ ഏക നിയന്ത്രണത്തിൽ കൊണ്ടുവരാത്തതിൽ പ്രതിഷേധിച്ചും ഓൾ ഇന്ത്യ അസം റൈഫിൾസ് എക്സ് സർവ്വീസ്‌മെൻ വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി.അസോസിയേഷൻ ജില്ലാ ഘടകം പ്രസിഡന്റ് സി സുകുമാരൻ ഉദ്ഘാടനം ചെയ്തു. എം ജയപ്രകാശ്,കെ സേതുമാധവൻ എന്നിവർ സംസാരിച്ചു. കെ ചന്ദ്രൻ,സി സുകുമാരൻ എന്നിവർ നേതൃത്വം നൽകി.തുടർന്ന് ആവശ്യങ്ങളടങ്ങുന്ന നിവേദനം ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |