
പെരിന്തൽമണ്ണ: ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ അഹല്യ കാണ്ണാശുപത്രിയുടെ സഹകരണത്തോടെ 29ന് രാവിലെ ഒമ്പത് മുതൽ നഗരസഭ ഓഫീസ് അങ്കണത്തിൽ കണ്ണു പരിശോധന ക്യാമ്പ് നടത്തും. ശസ്ത്രക്രിയ ആവശ്യമായവർക്ക് സൗജന്യമായി പിന്നീട് നടത്തും. ജില്ലയെ തിമിര മുക്തമാക്കുകയെന്ന ലക്ഷ്യത്തിൽ ലയൺസ് ക്ലബ് വിവിധ സ്ഥലങ്ങളിൽ ഇത്തരം ക്യാമ്പുകൾ നടത്തുന്നുണ്ട്. പെരിന്തൽമണ്ണയിൽ നഗരസഭയുമായി ചേർന്നാണ് ക്യാമ്പ്. നഗരസഭ അധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ലയൺസ് റീജിയൻ ചെയർമാൻ ഡോ. നഈമു റഹുമാൻ, സോണൽ ചെയർമാൻ ശശികുമാർ സാകേതം, ക്ലബ്ബ് പ്രസിഡന്റുമാരായ വർഗീസ് തെക്കെക്കൂട്ട് (പെരിന്തൽമണ്ണ), എ.പത്മനാഭൻ (പെരിന്തൽമണ്ണ ടൗൺ) വിജയ മോഹനൻ (പുലാമന്തോൾ) അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
