പെരിന്തൽമണ്ണ: മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഭരണസമിതി ഫെബ്രുവരി ഒന്നിന് രാവിലെ 10 ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും. മക്കരപ്പറമ്പ് മങ്കട റോഡിലുള്ള ഹെവൻസ് ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പഞ്ചായത്ത് വരണാധികാരി മുതിർന്ന അംഗമായ നാലാം വാർഡ് മെമ്പർ റസിയ വെങ്കിട്ടയ്ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടർന്ന് മറ്റു അംഗങ്ങളെ റസിയ വെങ്കിട്ട പ്രതിജ്ഞ
ചൊല്ലിക്കും. 15 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 12 അംഗങ്ങളും എൽ.ഡി.എഫിന്റെ രണ്ടംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണ് തെരഞ്ഞെടുക്കപെട്ടിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
