SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

തിമിര വിമുക്ത മലപ്പുറം; ക്യാമ്പ് സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
thimiram
ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന നേത്ര പരിശോധന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂഖ് ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: തിമിര വിമുക്ത മലപ്പുറം ജില്ലയെന്ന ലക്ഷ്യത്തോടെ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. പെരിന്തൽമണ്ണ, പെരിന്തൽമണ്ണ ടൗൺ, പുലാമന്തോൾ, എന്നീ ലയൺസ് ക്ലബ്ബുകൾ അഹല്യ കണ്ണാശുപത്രിയുമായും പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയുമായും സഹകരിച്ചാണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്. പെരിന്തൽമണ്ണ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന ക്യാമ്പ് ചെയർപേഴ്സൺ പച്ചീരി സുരയ്യ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. റീജിയൻ ചെയർപേഴ്സൺ ലയൺ ഡോ. നഇമു റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY