SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.35 PM IST

പോളണ്ട് മൂസയ്ക്ക് ജന്മനാടിന്റെ ആദരം

Increase Font Size Decrease Font Size Print Page

മലപ്പുറം: സുഗന്ധ വ്യാപാരത്തിൽ നൂറ്റിയമ്പതിലധികം രാജ്യങ്ങൾ പിന്നിട്ട ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രാഗ്രൻസ് വേൾഡ് എന്ന പെർഫ്യൂം നിർമ്മാണ കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ പോളണ്ട് മൂസക്ക് ജന്മനാടായ എടയൂർ നൽകുന്ന സ്വീകരണാഘോഷം നാളെ നടക്കും. വൈകീട്ട് ആറിന് നടക്കുന്ന പരിപാടിയിൽ സിനിമാതാരം ആസിഫലി പങ്കെടുക്കും. പോളണ്ട് മൂസയെക്കുറിച്ച് ജീവൻ ജോസ് സംവിധാനം ചെയ്ത ഡോക്യൂഫിക്ഷൻ സിനിമയുടെ ഔദ്യോഗിക റിലീസും എഴുത്തുകാരൻ സെബിൻ പൗലോസ് തയ്യാറാക്കിയ ജീവചരിത്രം ഉൾക്കൊള്ളിച്ച ബുക്കിന്റെ കവർ പ്രകാശനവും നടക്കും.
ഗായകൻ വിധു പ്രതാപും സിനിമാതാരം രമ്യ നമ്പീശനും ചേർന്നൊരുക്കുന്ന ലൈവ് ബാൻഡ് പെർഫോമൻസും അരങ്ങേറും. വളാഞ്ചേരി എടയൂർ കുന്നിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വൈകിട്ട് ആറ്മണി മുതലാണ് പരിപാടികൾ അരങ്ങേറുന്നത്. വാർത്താസമ്മേളനത്തിൽ സൗഹൃദ കൂട്ടായ്മ പ്രതിനിധികളായ വേണുഗോപാൽ നായർ, ഹക്കീം വെണ്ടല്ലൂർ, റിയാസ് കുന്നത്ത്, എം.റ്റി അസീസ് പ്രോഗ്രാം ഡിസൈനർ ഹാഷ് ജവാദ് പങ്കെടുത്തു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY