മലപ്പുറം: 23 മുതൽ 25 വരെ ഹരിത കേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി പുനസ്ഥാപന സമ്മേളന ലോഗോയുടെ ജില്ലാതല പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബാർ ഹാജി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സ്മിജി അദ്ധ്യക്ഷയായി. 23ന് തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസത്തെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശുചിത്വം, മാലിന്യ സംസ്‌കരണം, ജലസുരക്ഷ, കൃഷി, പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം, ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം, പച്ചത്തുരുത്തുകൾ, മനുഷ്യവന്യമൃഗ സംഘർഷം തുടങ്ങി 18 വിഷയങ്ങളിൽ പ്രബന്ധാവതരണം, പ്രതികരണങ്ങൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
