മലപ്പുറം: കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2025 വർഷത്തെ ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ എ.രാമചന്ദ്രൻ നിർവ്വഹിച്ചു. കർഷക തൊഴിലാളി ക്ഷേമനിധി ഓഫീസിൽ നടന്ന ചടങ്ങിൽ കർഷകത്തൊഴിലാളി സംഘടനാ നേതാക്കളായ എം.പി.അലവി (കെ.എസ്.കെ.ടിയു), വി.ടി.അബ്ദുറഹ്മാൻ (കെ.കെ.ടി.എഫ്), പി.ജി.രാജ ഗോപാലൻ (ഡി.കെ.ടി.എഫ്), പി.മുഹമ്മദാലി(എ.കെ.കെ.ടി.യു), ഒ.ഗോപാലൻ (ബി.എം.എസ്), കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ സി.കാഞ്ചന, ക്ലർക്ക് കെ.ജൈസൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |