വളാഞ്ചേരി : 14നും 15നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് ഗർഭാശയ കാൻസർ തടയുന്നതിന്റെ ഭാഗമായി എച്ച്.പി.വി. വാക്സിൻ നൽകുന്നു. ആഴ്ചയിൽ രണ്ടുദിവസം ഇരിമ്പിളിയം ഫാമിലി ഹെൽത്ത് സെന്ററിൽ എച്ച്.പി.വി.വാക്സിനെടുക്കാം. ഇരിമ്പിളിയം ഫാമിലി ഹെൽത്ത് സെന്ററിൽ നടന്ന കാമ്പെയിൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മൊയ്തു ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ റിയാ ഗോപി അദ്ധക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ , മെഡിക്കൽ ഓഫീസർ ഡോ:അലി മുഹമ്മദ്, ഡോ: ശിഫാന , ഹെൽത്ത് ഇൻസ്പക്ടർ കെ.ഷഫീഖ്, എൽ.എച്ച്.ഐ. ബീന എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |