തിരൂരങ്ങാടി: ദാറുൽഹുദാ വിദ്യാർത്ഥി യൂണിയൻ (ഡി.എസ്.യു) സംഘടിപ്പിക്കുന്ന നാഷണൽ കോൺക്ലേവിന് നാളെ തുടക്കമാവും. ആറ് സംസ്ഥനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി സംഘടന നേതാക്കൾ കോൺക്ലേവിൽ സംബന്ധിക്കും. ആസാം, ബംഗാൾ, ആന്ധ്ര, കർണാടക, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മിറ്റിന്റെ വിവിധ സെഷനുകളിൽ പ്രമുഖർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |