വള്ളിക്കുന്ന് : ചെട്ടിപ്പടി നെടുവ പുത്തൻതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെ ക്ഷേത്രഭൂമിയിൽ വിവിധ തരം പൂച്ചെടികൾ നട്ട് അബ്ദു റസാഖ് മാതൃകയായി. ക്ഷേത്രത്തിലേക്ക് ആവശ്യമായ തെച്ചി, അരളി ,നന്ത്യാർവട്ടം , മണിക്കൊന്ന തുടങ്ങിയ ഇരുപതോളം ചെടികളാണ് നട്ടത്. അപൂർവയിനം നീലത്തെച്ചിയുമുണ്ട്. മുൻപ് ഈ പ്രദേശത്തെ മറ്റു ക്ഷേത്രപറമ്പുകളിലും വിവിധയിനം ആൽമരങ്ങൾ അബ്ദുറസാഖ് വച്ചു പിടിപ്പിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ സഹായത്തോടെ വള്ളിക്കുന്നിലെ പ്രസിദ്ധമായ മേൽക്കോട്ടയിലെ ക്ഷേത്രഭൂമിയിൽ നിരവധി ആൽമരങ്ങൾ നട്ടിട്ടുണ്ട്.
പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ ആലിക്കകത്ത് അബ്ദുറസാഖ് എന്ന കുഞ്ഞോൻ ചെട്ടിപ്പടി സ്വദേശിയാണ് . ക്ഷേത്ര സെക്രട്ടറി ദേവന്റെ നേതൃത്വത്തിൽ നിരവധി ഭക്തരും സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |