എടപ്പാൾ: എടപ്പാൾ കോലളമ്പിൽ കടന്നലാ
ക്രമണത്തിൽ കോലളമ്പ് കടവ് സ്വദേശി മാധവൻ (71), പൊന്നാനി സ്വദേശി മീൻ വിൽപനക്കാരൻ ഹംസ (58) എന്നിവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച കാലത്ത് എട്ടരയോടെയാണ് സംഭവം.പരിക്കേറ്റ മാധവന്റെ ചായക്കടയിൽ മീൻ വിൽപ്പനയ്ക്കായി എത്തിയ ഹംസ ചായക്കടയിൽ എത്തിയപ്പോൾ കടന്നൽ കൂട്ടമായി വന്ന് ആക്രമിക്കുകയായിരുന്നു. ഹംസയെ രക്ഷിക്കാനെത്തിയ മാധവനും കടന്നൽക്കുത്തേറ്റു.ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും ഐ.സി.യുവിൽ ഒബ്സർവേഷനിലാണ് .
മാധവനെഎടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും ഹംസയെ മലങ്കര ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കടകളിൽ ഉണ്ടായിരുന്നവരും ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്നവരും തീ പുകച്ചും സമീപത്തെ വീട്ടിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തുമാണ് കടന്നൽ കൂട്ടത്തെ തുരത്തി ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |