തേഞ്ഞിപ്പലം: കാലത്തിനൊപ്പം നേരിന്റെ രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഒരാഴ്ച നീണ്ടു നിൽക്കുന്ന പെരുവള്ളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനം പറമ്പിൽ പീടികയിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇസ്മായിൽ കാവുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി. അബ്ദുൽ ഹമീദ്, അഡ്വ : കെ.കെ. ഷാഹുൽ ഹമീദ്, കെ. കുട്ട്യാലി ഹാജി, കെ.ടി. കുഞ്ഞാപ്പുട്ടി ഹാജി, കെ. കലാം, ഇ. ആലംഗീർ, എ. ഹംസ ഹാജി, യു.പി. മുഹമ്മദ്, ഇ. മുഹമ്മദ് ഹസ്സൻ, കെ.കെ. മുസ്തഫ, സി.എ. ബഷീർ , സി.സി. അമീറലി, പി.കെ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |