മലപ്പുറം : സംസ്ഥാനത്ത്140 കിലോമീറ്ററിലധികം ദൂരം ദൈർഘ്യമുള്ള സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ റദ്ദാക്കാനുള്ള നീക്കത്തിൽ നിന്ന് ട്രാൻസ്പോർട്ട് വകുപ്പ് പിൻമാറണമെന്ന് ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മലപ്പുറം ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ സുഗമമായ യാത്രാസൗകര്യം തടസപ്പെടുത്തുന്ന തീരുമാനം ബസ് ഉടമകളെയും ജീവനക്കാരെയും പ്രതികൂലമായി ബാധിക്കും.യോഗത്തിൽ ജില്ലാ പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.സി. കുഞ്ഞിപ്പ, വാക്കിയത്ത് കോയ, കുഞ്ഞിക്ക കൊണ്ടോട്ടി, എം. ദിനേശ് കുമാർ, വി.പി. ശിവാകരൻ, സുമിത്രൻ തിരൂർ, കുഞ്ഞിപ്പ കൊണ്ടോട്ടി, കെ.എം.എച്ച്. അലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |