അനുസ്മരിച്ചു
Sunday 03 May 2026 12:07 AM IST
പത്തനംതിട്ട : ഡോ.കെ.എൻ.പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് സി.പി.എം ഡി.സി ഓഫീസ് ബ്രാഞ്ചിന്റെ നേതൃതത്തിൽ നടന്ന സെമിനാർ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ടെക്‌നോളജി ഡയറക്ടർ ബി.അബുരാജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അംഗം അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി രാജു എബ്രഹാം, എം.വി.സഞ്ജു , എൻ.സജികുമാർ ,അഡ്വ.ടി.സക്കീർഹുസൈൻ , പ്രൊഫ.ടി.കെ.ജി.നായർ , കെ.സി.രാജഗോപാലൻ, സലിം പി.ചാക്കോ, അജിത് കുമാർ.ആർ , സണ്ണി മർക്കോസ്, ഡോ.കെ.ജി.സുരേഷ്, ജി.രാജേഷ് , ഇ.കെ.ഉദയകുമാർ, രാഹുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.