പാലക്കാട്: എസ്.എൻ.ഡി.പി യോഗം കിഴക്കേത്തറ ശാഖയുടെയും സ്വയംസഹായ സംഘങ്ങളുടെയും വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. പാലക്കാട് യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ജി.അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് പ്രേമകുമാരി ശിവദാസ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി നിവിൻ ശിവദാസ്, കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വയം സഹായ സംഘം ഭാരവാഹികളായ സ്മിജ, ശ്രുതിമോൾ, ആർ.രജിത, അമ്പിളി, ടിന്റു എന്നിവർ വരവ് ചെലവ് കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ശാഖ സെക്രട്ടറി എ.അനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് അമൃതകുമാർ നന്ദിയും പറഞ്ഞു. ശാഖയുടെ പുതിയ ഭാരവാഹികളായി എം.ജി.അജിത്കുമാർ (പ്രസിഡന്റ്), എ.അനിൽകുമാർ (സെക്രട്ടറി), അമൃതകുമാർ (വൈസ് പ്രസിഡന്റ്) എന്നിവർ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |